കയർ ഫെഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം; നിയമനവാർത്ത നിഷേധിച്ച് മന്ത്രി പി രാജീവ്

കയർ ഫെഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് വീണ്ടും നിയമനം നൽകിയെന്ന വാർത്ത തള്ളി വ്യവസായ മന്ത്രി പി രാജീവ്. ആർ നാസറിന്റെ ഭാര്യയുടെ കയർ ഫെഡിലെ പുനർനിയമനം സംബന്ധിച്ച വാർത്ത അടിസ്ഥാന രഹിതം. പുനർ നിയമന കാര്യത്തിൽ സർക്കാരിന് പൊതുസമീപനമുണ്ട്, വകുപ്പ് തല റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കും എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കയർഫെഡിലെ വിവാദനിയമനങ്ങൾ അന്വേഷിക്കാൻ കയർഫെഡ് ഡയറക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. അഡീഷനൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിൻറെ ഭാര്യ. ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുക്കുകയായിരുന്നു എന്നാൽ വാർത്ത നിഷേധിക്കുകയായിരുന്നു മന്ത്രി പി രാജീവ്.
Story Highlights: appointment-of-retired-coir-fed-officials-minister-seeks-report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here