ബാഴ്‌സയ്ക്ക് ഇത് മോശം സമയം; ടീമിൽ എത്തിയതിൽ പശ്ചാത്താപമില്ല; മെംഫിസ് ഡെപെയ്

ബാഴ്‌സലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല എന്ന് ഹോളണ്ട് സൂപ്പർ താരം മെംഫിസ് ഡെപെയ്. എങ്ങനെയാണ് ഇത്തരം ചോദ്യം ചോദിക്കാൻ സാധിക്കുന്നതെന്ന് മെംഫിസ് തിരിച്ച് ചോദിച്ചു. ബാഴ്സലോണ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണെന്നും കൂട്ടിച്ചേർത്തു. വികാരാധീനാനായാണ് മെംഫിസ് ഡെപെയ് പ്രതികരിച്ചത്.
ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഇത് മോശം സമയമാണ്. ജയപരാജയങ്ങൾക്കുപരി ബാഴ്സലോണയിൽ താൻ സന്തോഷവാനാണെന്നും ഡെപെയ് പറഞ്ഞു. കൊമാന്റെ കീഴിൽ തുടർച്ചയായി തിരിച്ചടികളാണ് ബാഴ്സലോണ ഏറ്റുവാങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണയിലേക്ക് ഡിപായ് എത്തിയത്.
ലാ ലീഗയിൽ ഏഴ് മത്സരങ്ങളിൽ 11 ഗോളുകൾ മാത്രം അടിച്ച ബാഴ്സലോണ ഒൻപതാം സ്ഥാനത്താണ്. ലാ ലീഗയിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെംഫിസ് ഡെപെയ് നേടിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here