അഴിമതിക്കെതിരെ പരാതി നൽകി; സിപിഐ ജില്ലാ നേതാക്കൾക്കെതിരെ പരാതി

അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി നേരിടുന്നുവെന്ന് പരാതി. സിപിഐ ഇടുക്കി ജില്ലാ നേതാക്കൾക്കെതിരെയാണ് വണ്ടൻമേട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.കരുണാകരൻ നായരാണ് ജില്ലാ പൊലീസ് മേധാവിക്കും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ.ശിവരാമനും പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് , തട്ടിക്കൊണ്ട്പോകൽ എന്നിവയാണ് നേതാക്കൾക്കെതിരെയുള്ള ആരോപണം.
/ബിജെപി ദേശീയ കൗൺസിൽ അംഗമായി എം.എസ് സമ്പൂർണ
നേതാക്കളുടെ അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി നേരിടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മുൻ സംസ്ഥാന കൗൺസിൽ അംഗം സി കൃഷ്ണൻ കുട്ടി, ഉടുമ്പൻ പാല മണ്ഡലം സെക്രട്ടറി വി ധനപാൽ, കെ സജികുമാർ എന്നിവർക്കതിരെയാണ് പരാതി.
Story Highlights: filing-complaint-against-corruption-complaint-against-cpi-district-leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here