ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ; ബുംറയെ മറികടന്ന് ഹർഷൽ പട്ടേൽ

ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് താരം ഹർഷൽ പട്ടേൽ. ജസ്പ്രീത് ബുംറയെ മറികടന്നാണ് താരം പട്ടികയിൽ ഒന്നാമതെത്തിയത്. നിലവിൽ 29 വിക്കറ്റുകളാണ് ഹർഷലിന് ഉള്ളത്. കഴിഞ്ഞ സീസണിൽ ബുംറ നേടിയ 27 വിക്കറ്റുകളാണ് താരം ഇക്കുറി പഴങ്കഥയാക്കിയത്. (wickets bowler harshal patel)
26 വിക്കറ്റുകളുമായാണ് ഹർഷൽ പട്ടേൽ ഇന്ന് ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയത്. 31 റൺസെടുത്ത കെയിൻ വില്ല്യംസണെ ക്ലീൻ ബൗൾഡാക്കി 27 വിക്കറ്റുകളിലെത്തിയ ഹർഷൽ വൃദ്ധിമാൻ സാഹ (10), ജേസൻ ഹോൾഡർ (16) എന്നിവരെക്കൂടി പുറത്താക്കി 29 വിക്കറ്റ് തികച്ചു. 2017ൽ 26 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മൂന്നാമതും അതേ സീസണിൽ 24 വിക്കറ്റ് നേടിയ ഉനദ്കട്ട് നാലാം സ്ഥാനത്തുമാണ്. 2013ൽ 24 വിക്കറ്റ് നേടിയ ഹർഭജൻ സിംഗ് ആണ് അഞ്ചാമത്.
Read Also : ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം
സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഹർഷൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 32 റൺസ് നേടി 2013 സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയിൻ ബ്രാവോയാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ സീസണിൽ 30 വിക്കറ്റ് നേടിയ ഡൽഹി ക്യാപിറ്റൽസ് താരം കഗീസോ റബാഡ രണ്ടാം സ്ഥാനത്താണ്. 2011ൽ 28 വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗ, 2013ൽ അത്ര തന്നെ വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ഫോക്നർ എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: most wickets indian bowler ipl season harshal patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here