Advertisement

രാഹുൽ ഗാന്ധിക്ക് ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല

October 6, 2021
Google News 2 minutes Read
rahul gandhi denied permission

രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ( rahul gandhi denied permission )

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് യു.പിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും അറിയിച്ചിട്ടുണ്ട്.
കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കിൽ പഞ്ചാബ് കോൺഗ്രസ് യു.പിയിലേക്ക് മാർച്ച് ചെയ്യുമെന്നാണ് സിദ്ദു ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ പുലർച്ചെ ഉത്തർപ്രദേശ് പൊലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്. പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയും, മെഴുകുതിരികൾ തെളിയിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Read Also : ‘കനയ്യ കുമാറിന്റെ വരവോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ ആവട്ടെ’; എംഎൽഎ മുഹമ്മദ് മുഹ്സിൻ

കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കസ്റ്റഡിയിൽ എടുത്തതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും, തനിക്ക് വസ്ത്രം കൊണ്ടുവന്നവർക്കെതിരെ പോലും കേസെടുത്തെന്നും പ്രിയങ്ക വ്യക്തമാക്കി. ലക്‌നൗ വിമാനത്താവളത്തിൽ തടഞ്ഞ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതേസമയം, കർഷകർക്ക് മേൽ കാർ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ഇന്നലെ തന്നെ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. കേന്ദ്രമന്ത്രി അജയ് ശർമ ടേനിയുടെ മകൻ ആശിഷ് മിശ്ര ടേനി കാറിൽ നിന്ന് ഇറങ്ങിയോടുന്നതെന്ന മട്ടിലുള്ള സെക്കന്റുകൾ മാത്രമുള്ള ദൃശ്യം കർഷകർ പുറത്തുവിട്ടിരുന്നു. ഇതിനിടെ, നീതി വേണമെന്ന് കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരമല്ല വേണ്ടത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ലവ് പ്രീത് സിംഗിന്റെ സഹോദരി ആവശ്യപ്പെട്ടു.

Story Highlights: rahul gandhi denied permission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here