കർഷകർക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; വിലക്ക് ലംഘിച്ച് ലഖിംപൂർ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി

ലഖിംപൂർ ഖേരി ആക്രമണം രാജ്യ വ്യാപക വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിൽ വിഷയം ഏറ്റുപിടിക്കാനാണ് കോൺഗ്രസ് തീരുമാനം. ലഖിംപൂരും സീതാപൂരും സന്ദർശിക്കുമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിലക്ക് ലംഘിച്ച് ലഖിംപൂർ ഖേരിയിലെത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. സംഘം ചേരാതെ മൂന്ന് പേർ മാത്രം പോയാൽ 144 ന്റെ ലംഘനമാകില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലഖിംപൂർ ഖേരിയിൽ കർഷകർക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും രാഹുൽ പറഞ്ഞു. അധികൃതർ നടപടിയെടുക്കുന്നില്ല. കർഷകർക്ക് നേരെയുണ്ടായത് സർക്കാർ ആക്രമണമാണെന്നും രാജ്യത്ത് നടമാടുന്നത് ഏകാധിപത്യമാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പ്രധാനമന്ത്രി ലഖ്‌നൗവിൽ ഉണ്ടായിട്ടും ലഖിംപൂർ സന്ദശിച്ചില്ല. പ്രതിപക്ഷ നേതാക്കളെ പൊലീസ് തടയുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയെ ലഖ്‌നൗവിൽ തടയുമെന്ന് പൊലീസ് കമ്മിഷർ അറിയിച്ചു.
Read Also : ലഖിംപൂർ ഖേരി ആക്രമണം; അയജ് മിശ്ര രാജിവയ്ക്കണമെന്ന് യോഗി ആദിത്യനാഥ്
കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വിഷയത്തിൽ പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്. കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്കാ ഗാന്ധി ഉന്നയിച്ചത്.
Story Highlights: rahul gandhi will visit lakhimpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here