രാഹുലും പ്രിയങ്കയും ലഖിംപൂരിൽ; കർഷകരുടെ വീട്ടിലെത്തി
രാഹുൽ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂർ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിലെത്തി. കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കുകയാണ് ഇരുവരുമിപ്പോൾ. കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ വീട് സന്ദർശിക്കുന്നു.
ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഇന്നാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു. വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.
/ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ‘സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ സാധിക്കുകയുള്ളു. മൂന്നു പേർ അവിടേക്ക് പോകും’- രാഹുൽ ഗാന്ധി പറഞ്ഞു.
Story Highlights: rahul-priyanka-reach-lakimpur-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here