Advertisement

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകും: സജി ചെറിയാൻ

October 6, 2021
Google News 1 minute Read
saji cheriyan

തിരുവനന്തപുരം മുതലപ്പൊഴി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. മുതലപ്പൊഴി ഹാർബറിൽ ഇത് വരെ മരിച്ചത് 18 പേരാണ്. ഹാർബറിലുള്ള തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകുമെന്നും റെസ്‌ക്യൂ ഫോഴ്സിനെ അടിയന്തിരമായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുതലപ്പൊഴിയിൽ ഇതുവരെ മരിച്ചത് 58 പേരാണെന്നും വി ഡി സതീശൻ പറഞ്ഞു.

Read Also : സിനിമാ ചിത്രീകരണ പ്രശ്നം; ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എം.വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടിസും നൽകിയിരുന്നു. അപകടത്തിന് കാരണം അശാസ്ത്രീയ നിർമാണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അപകടങ്ങളിൽ നിരവധി പേർ മരിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു.

Read Also : മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും : സജി ചെറിയാൻ

Story Highlights: Saji cheriyan on muthalapozhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here