മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും : സജി ചെറിയാൻ

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴിയിലെ യാനങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഫിഷറീസ് മന്ത്രി അറിയിച്ചു.
മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എം.വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. അപകടത്തിന് കാരണം അശാസ്ത്രീയ നിർമാണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അപകടങ്ങളിൽ നിരവധി പേർ മരിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപമുയർന്നു.
എന്നാൽ മത്സ്യത്തൊഴിലാളികളെ അംഗീകരിച്ച സർക്കാരാണ് പിണറായി സർക്കാരെന്ന് സജി ചെറിയാൻ പറഞ്ഞു.
Story Highlights: saji cheriyan on muthalapozhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here