പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ; യൂണിഫോമിലുള്ള ജോലിയിൽ ഒഴിവാക്കാണമെന്ന് എസ്‌സി – എസ്‌ടി കമ്മീഷൻ

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ, സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടിക്ക് നിർദേശം. രജിതയെ യൂണിഫോമിലുള്ള ജോലിയിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവ്.
സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷനാണ് പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് മാറ്റി നിർത്തണം, പിങ്ക് പൊലീസിന് നിശ്ചിത കാലത്തേക്ക് പരിശീലനം നൽകാനും ഉത്തരവിൽ നിർദേശം.
ഐപിഎൽ; രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്: പ്ലേ ഓഫ് പ്രതീക്ഷ
എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
Story Highlights: sc-st-commision-took-action against-rajitha-pink-police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here