കാവൽ നവംബർ 25ന് തീയറ്ററുകളിൽ

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാവൽ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറുടെ മകൻ നിധിൻ രൺജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്.
കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖിൽ എസ് പ്രവീൺ ആണ്.
കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ച ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്.
Story Highlights: suresh gopi movie kaaval theatre 25th november
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here