20
Oct 2021
Wednesday
Covid Updates

    ടി-20 ലോകകപ്പ്: ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ ഈ മാസം 18നും 20നും

    World Cup Warm up

    ടി-20 ലോകകപ്പിൽ ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ ഈ മാസം 18നും 20നും നടക്കും. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. 18ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെയും 20ന് ഇതേ സ്റ്റേഡിയത്തിൽ തന്നെ ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30 നാണ്. ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. (World Cup Warm up)

    ഒക്ടോബർ 18, 20 തീയതികളിലായി 8 പ്രധാന ടീമുകളും രണ്ട് യോഗ്യതാ മത്സരങ്ങൾ വീതം കളിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 3.30, 7.30 എന്നീ സമയങ്ങളിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. 18ആം തിയതി അബുദാബി ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ്-ഓസ്ട്രേലിയ എന്നീ ടീമുകൾ ഏറ്റുമുട്ടും. അന്ന് ദുബായിൽ നടക്കുക പാകിസ്താൻ-വെസ്റ്റ് ഇൻഡീസ് മത്സരവും ഇന്ത്യ- ഇംഗ്ലണ്ട് മത്സരവുമാണ്.

    Read Also : വരുൺ ചക്രവർത്തി കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായി; ഇന്ത്യക്ക് ആശങ്ക

    20ന് അബുദാബിയിൽ ഇംഗ്ലണ്ട്-ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക-പാകിസ്താൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. ദുബായിൽ ഇന്ത്യ-ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ- വെസ്റ്റ് ഇൻഡീസ് മത്സരവും നടക്കും.

    നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

    യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

    സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

    Story Highlights: T20 World Cup Warm up matches

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top