Advertisement

വരുൺ ചക്രവർത്തി കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായി; ഇന്ത്യക്ക് ആശങ്ക

October 6, 2021
Google News 2 minutes Read
varun chakravarthy injured india

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തി ഐപിഎലിൽ കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായെന്ന് റിപ്പോർട്ട്. ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുനയാവേണ്ട താരം പൂർണമായും ഫിറ്റല്ലെന്ന റിപ്പോർട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ വരുണിൻ്റെ പരുക്ക് വിലയിരുത്തി ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് വിവരം. (varun chakravarthy injured india)

വേദനസംഹാരികൾ കഴിച്ചാണ് വരുൺ ഓരോ ഐപിഎൽ മത്സരത്തിലും ഇപ്പോൾ ഇറങ്ങുന്നത്. എല്ലാ മത്സരത്തിലും താരത്തിന് നാല് ഓവർ എറിയാൻ സാധിക്കുന്നത് വേദനസംഹാരികൾ ഉപയോഗിച്ചാണ്. പരുക്ക് ആശങ്കയുള്ളതാണെങ്കിൽ താരത്തെ ലോകകപ്പിൽ കളിക്കാൻ ഇറക്കിയേക്കില്ല. ഈ മാസം 15 വരെ ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് അനുമതിയുണ്ട്.

സീസണില്‍ 13 കളിയില്‍ നിന്ന് 15 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. കൊൽക്കത്തയുടെ ഏറ്റവും മികച്ച ബൗളറാണ് വരുൺ.

Read Also : ടി-20 ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Story Highlights: varun chakravarthy injured india setback

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here