ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം; വി ഡി സതീശൻ

നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെതിരെ പ്രതിപക്ഷം. ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സഭാ നടപടി ചട്ടങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.
പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ വി ഡി സതീശൻ കച്ചവടം നടത്താനല്ല ജന പ്രതിനിധിയാക്കിയതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ എൽ ഡി എഫ് ഉടൻ തീരുമാനം അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Also : എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് വി. ഡി സതീശൻ
ഇതിനിടെ നിലമ്പൂരിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു. വിമർശിക്കുന്നവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന സംസ്കാരമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
Story Highlights: V D Satheesan about P V Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here