Advertisement

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് വി. ഡി സതീശൻ

October 6, 2021
Google News 1 minute Read
v d satheesan against cm endosulfan

എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി. ഡി സതീശൻ പറഞ്ഞു.

എൻഡോസൾഫാൻ ഇരകളോട് സർക്കാർ മനുഷ്യത്വപരമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം വെടിയണം. ഇരകളെ സഹായിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് സംശയിക്കണമെന്നും വി. ഡീ സതീശൻ കൂട്ടിച്ചേർത്തു.

അതിനിടെ എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പുനരധിവാസ, ആശ്വാസ നടപടികളിൽ വിട്ടുവീഴ്ചയില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. കണക്കുകൾ നിരത്തിയാണ് മന്ത്രി മറുപടി പറഞ്ഞത്. മന്ത്രിയുടെ മറുപടിയിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Story Highlights: v d satheesan against cm endosulfan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here