Advertisement

എന്റെ വിരമിക്കല്‍ വേദി ആ സ്റ്റേഡിയമായിരിക്കും; ധോണി

October 6, 2021
Google News 1 minute Read

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായാണ്​ ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്ന്​ വിരമിച്ചത്​. ഐപിഎല്ലിലെ ധോണിയുടെ ഭാവി എന്താകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന അഭ്യൂഹമുണ്ട്. ഇപ്പോള്‍, തന്നോട് ഗുഡ്‌ബൈ പറയാന്‍ ആരാധകര്‍ക്ക് ഉറപ്പായും അവസരം ലഭിക്കും എന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ.

ചെന്നൈ ചെപ്പോക്കില്‍ തന്‍റെ വിടവാങ്ങല്‍ മത്സരം കളിക്കാനാണ്​ ആഗ്രഹമെന്നാണ്​ സാമൂഹിക മാധ്യമത്തില്‍ ആരാധകരോട്​ സംവദിച്ച ധോണി പറഞ്ഞത്​. ‘വിടവാങ്ങലിന്‍റെ കാര്യം വരുമ്പോൾ, നിങ്ങള്‍ക്ക് ഞാന്‍ സി.എസ്​.കെക്ക്​ വേണ്ടി കളിക്കുന്നത് കാണാന്‍ കഴിയും. അതാണ് എന്‍റെ വിടവാങ്ങല്‍ മത്സരം. എനിക്ക്​ വിട നല്‍കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഞങ്ങള്‍ ചെന്നൈയിലേക്ക് വരും. എന്‍റെ അവസാന മത്സരം അവിടെ വെച്ച്‌​ കളിക്കണമെന്നും എന്‍റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു’ ധോണി പറഞ്ഞു.

പദ്ധതികള്‍ തയ്യാറാക്കി അതുമായി മുന്‍പോട്ട് പോകുന്ന ടീമാണ് ചെന്നൈ. പദ്ധതികള്‍ നന്നായി നടപ്പിലാക്കിയാല്‍, ചെറിയ കാര്യങ്ങള്‍ പോലും നന്നായി ചെയ്യാനായാല്‍ അതിന്റെ ഫലം ലഭിക്കും. ഈ നിമിഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളുടെ കഴിവിന് അനുസരിച്ച്‌ കളിച്ചാല്‍ ഏതൊരു ടീമിനേയും ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനാവും. എതിരാളികള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കണം എങ്കില്‍ അവര്‍ക്ക് വളരെ നന്നായി കളിക്കണം, ഡോണി പറഞ്ഞു.

സി.എസ്​.കെയുടെ ഔദ്യോഗിക യൂട്യൂബ്​ പേജില്‍ ദീപക്​ ചഹര്‍, ഇംറാന്‍ താഹിര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണി ആരാധകരുടെ ചോദ്യത്തിന് ലൈവ്​ സെഷനിലൂടെ​ മറുപടി പറഞ്ഞത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here