ഈ വർഷത്തെ സാഹിത്യ നൊബേൽ അബ്ദുൾറസാഖിന്

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. ( Abdulrazak Gurnah literature Nobel prize )
സംസ്‌കാരത്തിനും ഭൂകണ്ഡത്തിനും ഇടയിലുള്ള വലിയ അന്തരത്തിൽ അകപ്പെടുന്ന അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി അദ്ദേഹത്തിന്റെ എഴുത്തുകളെ വിശേഷിപ്പിച്ചത്.
താൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. പത്ത് നോവലുകളും നിരവധി ചെറുകഥകളും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത് പുറംലോകത്തിന് തികച്ചും അന്യമായ വൈവിധ്യമാർന്ന സംസ്‌കാരത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് നൊബേൽ കമ്മിറ്റി അധ്യക്ഷൻ ആൻഡേഴ്‌സ് ഓൽസൺ പറയുന്നു.
Read Also : വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്‌കാരം രണ്ട് പേർക്ക്
1986 ൽ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്.
BREAKING NEWS:
— The Nobel Prize (@NobelPrize) October 7, 2021
The 2021 #NobelPrize in Literature is awarded to the novelist Abdulrazak Gurnah “for his uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents.” pic.twitter.com/zw2LBQSJ4j
ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌ക്കാരം മൂന്ന് പേർക്കാണ് ലഭിച്ചത്. സ്യൂകുറോ മനാബെ, ക്ലൗസ് ഹാസ്സിൽമാൻ, ജിയോർജിയോ പരീസി എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ആഗോളതാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്. നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി സ്യുകൂറോ മനാബെ, ക്ലൗസ് ഹാസ്സിൽമാൻ എന്നിവർക്ക് ലഭിക്കും. ബാക്കി പകുതി തുക പാരിസിക്കാണ് ലഭിക്കുക.
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം രണ്ട് പേർക്കാണ് ലഭിച്ചത്. ഡേവിഡ് ജൂലിയസിനും ആർഡം പാറ്റപൂറ്റിയനുമാണ് പുരസ്‌കാരം പങ്കിട്ടത്. സ്പർശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഡേവിഡും ആർഡമും. വിവിധ അസുഖങ്ങൾ കാരണമുണ്ടാകുന്ന കടുത്ത ശാരീരിക വേദനകൾ എങ്ങനെ ശമിപ്പിക്കാൻ സാധിക്കും, ചികിത്സ എന്നിവയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പഠനം. ചൂട്, തണുപ്പ്, സ്പർശം എന്നിവ അറിയാൻ സാധിക്കുന്ന നമ്മുടെ കഴിവ് അത്യന്തം പ്രധാനപ്പെട്ടതാണെന്നും, ലോകവുമായുള്ള നമ്മുടെ സമ്പർക്കത്തിന് പ്രധാനമാണെന്നും നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Story Highlights: Abdulrazak Gurnah literature Nobel prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here