Advertisement

ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ; ശോഭയെ ഒഴിവാക്കി

October 7, 2021
Google News 1 minute Read
bjp national executive council

ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ ഇടംപിടിച്ചു. പി. കെ കൃഷ്ണദാസ്, ഇ. ശ്രീധരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും.

എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും. അതിനിടെ ശോഭ സുരേന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരെ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ശോഭാ സുരേന്ദ്രന്റേയും അൽഫോൺസ് കണ്ണന്താനത്തിന്റേയും പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഒ. രാജഗോപാലും പട്ടികയിൽ ഇടം പിടിച്ചില്ല.
പ്രായാധിക്യമാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

അതിനിടെ ബിജെപി പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ നേതാക്കൾ രാജിവച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വത്സനും ഒൻപത് ജില്ലാ ഭാരവാഹികളുമാണ് രാജിവച്ചത്. രാവിലെ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലും പതിമൂന്നംഗ കമ്മറ്റിയും രാജിവച്ചിരുന്നു. വിവിധ വിഷയങ്ങളിൽ ആരോപണ വിധേയനായ വ്യക്തിയെ ജില്ലാ അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടു ചോർച്ചയിൽ നേരത്തെ വയനാട് ബിജെപിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ബിജെപി ജില്ലാ കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രി ഉൾപ്പടെ ഇന്ന് വയനാട്ടിൽ എത്താനിരിക്കെയാണ് രാജി.

Story Highlights: bjp national executive council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here