Advertisement

ഭൂമിയുടെ തിളക്കം കുറയുന്നത് അപകടമോ…

October 7, 2021
Google News 1 minute Read

കേൾക്കുമ്പോൾ ഒരുപക്ഷെ നമുക്ക് ഈ പ്രപഞ്ചത്തിന് പുറത്ത് സംഭവിക്കുന്നതോ അതികം നമ്മളെ ബാധിക്കാത്തതോ ആയ വിഷയമായി ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രപഞ്ചത്തെ കുറിച്ച് പഠിക്കുന്ന ഗവേർഷകർക്ക് ഈ കണ്ടെത്തൽ അത്ര ചെറുതായിരിക്കില്ല. എന്താണ് പുതിയ കണ്ടെത്തൽ എന്നല്ലേ? ഭൂമിയ്ക്ക് മുമ്പത്തെ അത്ര തിളക്കമില്ലത്രേ… കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിളക്കം കൂടുതൽ വേഗതയിൽ മങ്ങി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ബഹിരാകാശ നിലയങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നമ്മുടെ ഭൂമിയുടെ നിറം നീലയായാണ് കാണപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ നിറത്തിൽ കാണപ്പെടുന്നത്. എന്നാൽ ആ തിളക്കത്തിന് മങ്ങലേൽക്കുന്നതായാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യ പ്രകാശത്തിൽ നിന്ന് തിളങ്ങുന്ന ഭൂമിയുടെ കഴിഞ്ഞ ഇരുപത് വർഷത്തെ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ബിഗ് ബെയര്‍ സോളാര്‍ ഓബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ഇതിനെ കുറിച്ചുള്ള ഗവേഷകരുടെ വിശദീകരണം ഇങ്ങനെയാണ്. സൂര്യപ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂമിയ്ക്ക് തിളക്കം ലഭിക്കുന്നത്. അതിനെ ഭൂനിലാവ് അഥവാ എർത്ത് ഷൈൻ എന്നാണ് വിളിക്കുന്നത്. ഈ വെളിച്ചം ചന്ദ്രന്റെ ഇരുണ്ട വശത്ത് തട്ടുമ്പോഴുള്ള വെളിച്ചത്തിന്റെ തിളക്കവും തീവ്രതയും പരിശോധിച്ചാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഋതുക്കളും രാത്രികളും മാറുന്നതനുസരിച്ച് ഭൂനിലാവ് അഥവാ എർത്ത് ഷൈനിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അർദ്ധചന്ദ്ര സമയത്ത് ഭൂമിയിലിരുന്ന് നമ്മൾ കാണുന്ന ചന്ദ്രത്തെ ഇരുണ്ട ഭാഗവും ഭൂനിലാവിന്റെ വെളിച്ചത്തിലാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Read Also : മഹറായി നൽകിയത് വീൽചെയർ; അതെ, ഇതൊരു മാറ്റത്തിന്റെ തുടക്കം…

ഭൂമിയ്ക്ക് ചുറ്റുമുള്ള മേഘങ്ങളിൽ തട്ടിയുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനതോത് കുറയുന്നതാണ് ഭൂനിലാവിന്റെ തിളക്കം കുറയുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ മുപ്പത് ശതമാനമാണ് പ്രതിഫലിക്കുന്നത്. എന്നാൽ ഇപ്പോൾ ആ പ്രതിഫലനത്തിൽ 0 .5 ശതമാനം കുറവ് വന്നെന്നാണ് കണ്ടെത്തൽ. അതായത് ഭൂമിയിലേക്ക് അതികം സൂര്യപ്രകാശം പ്രവേശിക്കുകയും ഭൂമിയിൽ താപനില ഉയരാൻ ഇടയാക്കുകയും ചെയ്യും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here