Advertisement

ഐപിഎലിലെ ഏറ്റവും വേഗതയേറിയ പന്തുമായി ഉമ്രാൻ മാലിക്ക്

October 7, 2021
Google News 2 minutes Read
fastest ball umran malik

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും വേഗതയേറിയ പന്തുമായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക്. ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിൻ്റെ താരമായ ഉമ്രാൻ മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് റെക്കോർഡ് നേട്ടത്തിൽ ഇടം പിടിച്ചത്. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയായിരുന്നു യുവതാരത്തിൻ്റെ റെക്കോർഡ് നേട്ടം. (fastest ball umran malik)

ടി നടരാജന് കൊവിഡ് ബാധിച്ചതുകൊണ്ട് മാത്രം ടീമിൽ ഇടം ലഭിക്കുകയും ഐപിഎലിൽ അരങ്ങേറുകയും ചെയ്ത താരമാണ് ഉമ്രാൻ. കൊൽക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ താരം ആ കളിയിൽ തന്നെ 150.6 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഐപിഎലിലെ ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കൊല്ലത്തെ തന്നെ വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ വീണ്ടും റെക്കോർഡ് ബുക്കിൽ ഇടം പിടിക്കുന്നത്. ജമ്മു കശ്മീരിനായി ഒരു ലിസ്റ്റ് എ മത്സരത്തിലും മൂന്ന് ടി-20 മത്സരങ്ങളിലും മാത്രം കളിച്ചിട്ടുള്ള ഉമ്രാൻ ടെന്നിസ് ബോൾ ക്രിക്കറ്റിലൂടെയാണ് പ്രൊഫഷണൽ തലത്തിലേക്ക് എത്തുന്നത്.

Read Also : ആവേശം വാനോളം; ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

ഇന്ന്ലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് വിജയിച്ചു. 4 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 41 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 40 റൺസെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറിൽ 13 റൺസായിരുന്നു ആർസിബിയുടെ വിജയലക്ഷ്യം. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ സിംഗിൾ എടുക്കാനേ ബാംഗ്ലൂരിനു സാധിച്ചുള്ളൂ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: fastest ball ipl umran malik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here