Advertisement

കുട്ടികളിലെ സിറോ സർവെയ്‌ലൻസ് നാളെ പ്രസിദ്ധീകരിക്കും; വീണ ജോർജ്

October 7, 2021
Google News 2 minutes Read
veena george

കുട്ടികളിലെ സിറോ സർവെയ്‌ലൻസ് നാളെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു . രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം സ്വാഭാവീകമായി കൂടുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചാകും സ്‌കൂളുകളിൽ ഉച്ച ഭക്ഷണം നൽകുകയെന്നും അന്തിമ ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലും സിറോ സര്‍വേ നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കും. ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കാനും കൃത്യതയോടെ നടപ്പിലാക്കാനും സാധിക്കും.

Read Also : സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; ക്ലാസുകള്‍ ഉച്ചവരെ; മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണവും നല്‍കും

അതേസമയം സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Read Also :സ്‌കൂള്‍ തുറക്കല്‍; രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

Story Highlights: Health Minister Veena george on sero survey report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here