ഇന്ത്യയിൽ വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി

വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ( india allows tourist visa )
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ടൂറിസ്റ്റ് വീസ ഒന്നര വർഷത്തിന് ശേഷമാണ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ട് ഘട്ടമായാകും ടൂറിസ്റ്റ് വിസകൾ പൂർണ്ണമായും പുനരാരംഭിക്കുക. ഈ മാസം 15 മുതൽ, ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന, വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ വരുന്നവർക്കും വിദേശ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടൂറിസ്റ്റുകളും, വിമാന കമ്പനികളും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുമായും സംസ്ഥാന സർക്കാരുകളുമായും ആലോചിച്ച ശേഷമാണ് കേന്ദ്രസർക്കാർ പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനമെടുത്തത്.
Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
ടൂറിസ്റ്റ് വിസ പുണരാരംഭിക്കാൻ പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക മേഖലക്ക് ഏറെ ഊർജം നൽകുന്നതാണ് ഈ തീരുമാനം.
Story Highlights: india allows tourist visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here