ഐപിഎൽ: ചെന്നൈക്ക് ബാറ്റിംഗ്; പഞ്ചാബിൽ ഒരു മാറ്റം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി ഇറങ്ങുമ്പോൾ പഞ്ചാബിൽ നിക്കോളാസ് പൂരാനു പകരം ക്രിസ് ജോർഡൻ കളിക്കും. (ipl csk pbks toss)
പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനാണ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം, ഇന്നത്തെ മത്സരം വിജയിക്കാനായാൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം എന്നത് പഞ്ചാബിനും നിർണായകമാണ്.
18 പോയിൻ്റാണ് നിലവിൽ ചെന്നൈക്കുള്ളത്. ഇന്ന് പഞ്ചാബിനെതിരെ വിജയിക്കാനായാൽ ആകെ പോയിൻ്റ് 20 ആവുകയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ ചെന്നൈക്ക് സാധിക്കുകയും ചെയ്യും. ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ അവസാനത്തെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് പരുങ്ങലിലാണ്. ഹൈ സ്കോറിംഗ് മാച്ചിൽ രാജസ്ഥാൻ ആദ്യം ചെന്നൈയെ ഞെട്ടിച്ചപ്പോൾ ലോ സ്കോറിങ് ത്രില്ലറിൽ ഡൽഹിയാണ് ചെന്നൈക്ക് പിന്നീട് പണികൊടുത്തത്. ഈ തോൽവികൾ ഏപിച്ച ആഘാതത്തിൽ നിന്ന് തിരികെ വരേണ്ടത് ചെന്നൈക്ക് അത്യാവശ്യമാണ്.
Story Highlights: ipl chennai super kings punjab kings toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here