പുനെയിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

പുനെയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. കൊട്ടാരക്കര വാളകം സ്വദേശി പ്രീതി അഖിലിനെയാണ് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുനെ ബൂസുരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരന്തരമായ ഭർതൃപീഡനത്തിനിരയായിരുന്നു പ്രീതിയെന്നും അക്കാര്യം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും പ്രീതിയുടെ കുടുംബം പറയുന്നു. പ്രീതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം ആയിരിക്കാമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Read Also : വിസ്മയ കേസ്; പ്രതി കിരണിന്റെ ജാമ്യഹർജിയിൽ വിധി വ്യാഴാഴ്ച
ആരോപണവുമായി ബന്ധപ്പെട്ട് പുനെ ബൂസുരി പൊലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രീതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികളുടെ ഘട്ടത്തിലാണെന്നും അതിനുശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പുനെ ബൂസുരി പൊലീസ് അറിയിച്ചു.
Story Highlights: Malayali young woman killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here