Advertisement

അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു

October 8, 2021
Google News 1 minute Read

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. കുന്ദൂസിലെ ഷിയാ പള്ളിയിൽ ഭീകരാക്രമണം നടന്നെന്നും നിരവധി പേർ രക്തസാക്ഷികളായെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

16 പന്തിൽ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ; ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കം

പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളടക്കമുള്ളവർ മരിച്ചവരിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാൽ എത്രപേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിൽ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്.

Story Highlights: 100-dead-after-blast-hits-shia-mosque-in-afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here