16 പന്തിൽ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ; ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കം. 16 പന്തിൽ അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ മുംബൈക്ക് മികച്ച തുടക്കം നൽകി. ഐപിഎൽ ചരിത്രത്തിൽ ഒരു മുംബൈ താരത്തിൻറെ അതിവേഗ അർധസെഞ്ചുറിയാണിത്. 32 പന്തിൽ 84 റൺസോടെ ഇഷാൻ കിഷൻ പുറത്തതായി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 186/ 6 എന്ന നിലയിലാണ് മുംബൈ. അഭിഷേക് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി.
മുമ്പ് 17 പന്തിൽ അർധസെഞ്ചുറി തികച്ചിട്ടുള്ള കീറോൺ പൊള്ളാർഡിൻറെയും തൻറെ തന്നെയും റെക്കോർഡാണ് കിഷൻ ഇന്ന് ഹൈദരാബാദിനെതിരെ മെച്ചപ്പെടുത്തിയത്. 2019ൽ കൊൽക്കത്തക്കെതിരെ ഹാർദ്ദിക് പാണ്ഡ്യയും ഈ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരെ പൊള്ളാർഡും 17 പന്തിൽ ഫിഫ്റ്റി അടിച്ചിട്ടുണ്ട്.
ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസടിച്ച ബാറ്റർമാരിൽ മൂന്നാം സ്ഥാനത്തെത്താനും കിഷനായി. ഇതിന് പുറമെ പവർപ്ലേയിലെ ആദ്യ ഐപിഎൽ ചരിത്രത്തിൽ നാലോവറിനുള്ളിൽ അർധസെഞ്ചുറി തികക്കുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന റെക്കോർഡും ഇഷാൻ കിഷൻ നേടി.
Story Highlights: ipl-live-score-update-today-
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!