മെസി സൗജന്യമായി കളിക്കുമെന്ന് പ്രതീക്ഷിച്ചു; ബാഴ്സലോണ പ്രസിഡന്റ്

ലയണൽ മെസി വേതനം വാങ്ങാതെ കളിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട. മെസിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന് ബാഴ്സലോണ വിടേണ്ടി വന്നത്.
‘മെസിയോട് സൗജന്യമായി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. എന്നാൽ മെസി അങ്ങനെ ചോദിക്കുമെന്ന ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു’-ലപോർട പറഞ്ഞു.
പി എസ് ജിയുടെ സമ്മർദ്ദം വലുതായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസി വേതനം വാങ്ങാതെ കളിക്കാൻ തയ്യാറായിരുന്നു എങ്കിൽ ലാലിഗ അതിന് സമ്മതിച്ചേനെ എന്നും ലപോർട വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here