ബ്രസീലിന് ജയം; വെനസ്വേലയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.
മാർഖ്വിനോസും ഗബ്രിയേൽ ബാർബോസയും, ആന്റണിയുമാണ് ബ്രസീലിനായി ഗോൾ നേടിയത്. എറിക്ക് റഎമിറേസാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോൾ നേടിയത്. ബ്രസീൽ 70-ാം മിനിറ്റ് വരെ 1-0 ത്തിന് വെനസ്വേല മുന്നിലായിരുന്നു. അവസാന 20 മിനിറ്റിലാണ് ബ്രസൂലിന്റെ ഭാഗത്ത് നിന്ന് മൂന്ന് ഗോളുകൾ പിറന്നത്. 27 പോയിന്റുമായി നിലവിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്.
?? Brazil have one all of their matches in the CONMEBOL Qualifiers.
— Mozo Football (@MozoFootball) October 8, 2021
? 9 Matches
✅ 9 Wins
⚽️ 22 Goals
? 3 Conceded
? 27 Points (max) pic.twitter.com/ILpoqsvGeb
അതിനിടെ, ലോകകപ്പ് യോഗ്യതാമത്സരത്തിൽ അർജന്റീനയെ പരഗ്വായ് സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിൽ മെസിക്ക് തിളങ്ങാൻ സാധിച്ചില്ല. മെസ്സിയെ വളരെ കൃത്യമായി പാരഗ്വയ് സംഘം പൂട്ടിയിട്ടു. മത്സരത്തിൽ ലോതാരോ മാർട്ടിനസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അർജന്റീനയുടെ അറ്റാക്കിംഗിന്റെ തീവ്രത കുറച്ചു. പാരഗ്വായ് ഗോൾ കീപ്പറുടെ മികവും എടുത്ത് പറയണം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ എമിലിയാനോ മാർട്ടിനസ് എന്ന അർജന്റീനയുടെ ഗോൾ കീപ്പറെ പാരഗ്വായ് വലിയ രീതിയിൽ ആക്രമിച്ചു. മത്സരത്തിന്റെ എഴുപത് ശതമാനം ഗോൾ പൊസിഷൻ ലഭിച്ചിട്ടും അർജന്റീനയ്ക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. സ്‌കലോണിയുടെ കീഴിൽ 23-ാം തോൽവിയറിയാത്ത മത്സരമായിരുന്നു ഇത്.
Story Highlights: brazil beats Venezuela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here