സ്ത്രീധനത്തിലെ മനോഗതി മാറണം; മൂസക്കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

സ്ത്രീധനത്തിൽ സമൂഹ മനോഗതി മാറണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയുകയെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്തൃവീട്ടിൽ മകൾക്ക് സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ സന്ദർശിച്ച ശേഷമാണ് ഗവർണറുടെ പ്രതികരണം. സ്ത്രീധനത്തിനെതിരെയ ബോധവത്ക്കരണത്തിൻ്റെ ഭാഗമായാണ് താൻ എത്തിയതെന്നും ഗവർണർ പറഞ്ഞു. കുടുംബാംഗങ്ങളുമായി സംസാരിച്ച ഗവർണർ അവരെ ആശ്വസിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി ഗവർണർ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്.
മകളുടെ ഭര്‍ത്താവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ പിതാവ് മൂസക്കുട്ടി രണ്ടാഴ്ച്ച മുമ്പ് തൂങ്ങി മരിച്ചിരുന്നു. സങ്കടം വെളിപെടുത്തി വീഡിയോ ചിത്രീകരിച്ചശേഷമായിരുന്നു ആത്മഹത്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here