Advertisement

രാജ്യത്ത് ഇന്ന് 21,257 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 8, 2021
Google News 2 minutes Read
india reports 21257 covid cases

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 257 പുതിയ കൊവിഡ് കേസുകൾ റപ്പോർട്ട് ചെയ്തു. 271 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തേതിലും 5 % കുറവ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.40 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.96 ശതമാനമായി. ( india reports 21257 covid cases )

രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.97 ആണ് ടിപിആർ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേർ രോഗമുക്തി നേടി. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂർ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസർഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂർ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂർ 398, കാസർഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

രാജ്യത്താകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 93 കോടി കടന്നു. അതേസമയം ഭാരത് ബയോടെകിന്റെ കുട്ടികൾക്കായുള്ള കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനായുള്ള അനുമതി ഈ മാസം 11-ാം തിയതിയോടെ ലഭ്യമാകും. ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഫലം കമ്പനി ഡി.സി.ജി.ഐക്ക് കൈമാറി.

Read Also : കൊവിഡ്: അടുത്ത മൂന്നുമാസം പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ

അതിനിടെ, കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തി ഉത്സവകാലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: india reports 21257 covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here