Advertisement

സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ

October 8, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

ഈമാസം 25 മുതൽ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ; ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ

ഇരുപത്തിയഞ്ചാം തീയതി തീയേറ്റർ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം ചേരുക.

Story Highlights: saji cheriyan-theater-association-meeting-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement