ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; വീണ്ടും ജാമ്യം തേടി ആര്യന്‍ ഖാന്‍

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ മുംബൈ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച ആര്യന്റെ ജാമ്യഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. aryan khan bail petetion
കേസില്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാറുഖ് ഖാന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്തു. എന്‍സിബി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഡ്രൈവര്‍ രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ലഹരി പാര്‍ട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നിലവില്‍ ആര്യനടക്കമുള്ള പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കപ്പലില്‍ നടത്തിയ റെയ്ഡില്‍, 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവ ഏജന്‍സി കണ്ടെടുത്തിരുന്നു.
Read Also : ആഡംബര കപ്പലിൽ ലഹരി പാർട്ടി; സിനിമാ നിർമാതാവിന്റെ വീട്ടിൽ റെയ്ഡ്
അതിനിടെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തി. മാരക ലഹരിമരുന്നുമായി സവര്‍ബന്‍ പോവായില്‍ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്.
Story Highlights: aryan khan bail petetion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here