ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഉപയോഗിച്ചു; എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മംഗലാപുരം മുൻ എസ്‌ഐയും നിലവിൽ ചാത്തന്നൂർ എസ്‌ഐയുമായ ജ്യോതി സുധാകറിനെതിരെയാണ് നടപടി. ഫോൺ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് വലിയതുറ സ്വദേശിയായ ജെറീഫ് ട്രെയിൻ തട്ടി മരിച്ചത്. തുടർന്ന് യുവാവിന്റെ വസ്തുവകകൾ ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ഫോൺ കാണാനില്ലെന്നായിരുന്നു പ്രധാന പരാതി. ഫോണിന്റെ സിം ട്രാക്ക് ചെയ്തപ്പോൾ നിലവിൽ ചാത്തന്നൂർ പരിധിയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ഫോൺ ചാത്തന്നൂർ എസ്‌ഐ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. റൂറൽ എസ്പി ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ജ്യോതി സുധാകറിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
Story Highlights: Chathannur si suspended