Advertisement

രാജ്യത്ത് 19,740 പേർക്ക് കൊവിഡ്; രോഗമുക്തി 97.98 ശതമാനം

October 9, 2021
Google News 0 minutes Read

രാജ്യത്ത് 19,740 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 2,36,643 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,69,291 പരിശോധനകൾ നടത്തി. ആകെ 58.13 കോടിയിലേറെ (58,13,12,481) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.62 ശതമാനമാണ്. കഴിഞ്ഞ 106 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. കഴിഞ്ഞ 40 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 123 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 79,12,202 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 94 കോടി (93,99,15,323)യുടെ അടുത്തെത്തി. 91,40,316 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,070 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,32,48,291 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.98 %. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here