മുംബൈയില്‍ ലഹരിമരുന്ന് വേട്ട; കണ്ടെയിനറില് സൂക്ഷിച്ച ഹെറോയിനുമായി ഒരാള്‍ പിടിയില്‍

മുംബൈയില്‍ കണ്ടെയിനറില് സൂക്ഷിച്ച 25 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഒരാളെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. പിടികൂടിയ ഹെറോയിന്‍ തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നാണ് കണ്ടെയിനര്‍ എത്തിയത്. കസ്റ്റംസ് രേഖകളില്‍ ആദ്യപരിശോധനയില്‍ രേഖപ്പെടുത്തിയത് എള്ളെണ്ണയും കടുകെണ്ണയും ആയിട്ടാണ്.

പക്ഷേ സൂക്ഷ്മപരിശോധനയില്‍ സംശയം തോന്നിയതോടെയാണ് ക്യാനുകളുടെ അടിവശം പരിശോധിച്ചത്. ഇതോടെയാണ് ഹെറോയിന്‍ ഒളിപ്പിച്ചുകടത്തിയത് കണ്ടെത്തിയത്. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: heroin seized mumbai
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!