പയ്യന്നൂരിൽ അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
October 9, 2021
1 minute Read
പയ്യന്നൂർ പാടിയോട്ടുചാൽ ഉമ്മിണിയാണത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ഉമ്മിണിയാണത്തെ പടിഞ്ഞാറേപ്പുരയിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. ചന്ദ്രമതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും പ്രത്യുഷിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്ത്.
Read Also : ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
ചന്ദ്രമതി കിടപ്പ് രോഗിയാണ്. അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.
Story Highlights: payyannur mother son dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement