കഞ്ചാവ് റെയ്ഡിനു പോയി കാട്ടിൽ കുടുങ്ങിയ പൊലീസുകാരെ തിരികെ എത്തിച്ചു
October 9, 2021
1 minute Read
മലമ്പുഴയിൽ നിന്ന് കഞ്ചാവ് റെയ്ഡിനു പോയി കാട്ടിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും പോയ സംഘമാണ് ഇവരെ തിരികെ എത്തിച്ചത്.
കാട്ടിൽ പോയി പരിചയമുള്ള, മാവോയിസ്റ്റ് ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നു. ചിലർ മുൻപ് ഇത്തരം ഒരു ഓപ്പറേഷനിൽ പങ്കെടുത്തിട്ടില്ലാത്തവരും ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഇവർ കാട്ടിൽ കഴിച്ചുകൂട്ടി. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരികെ വരികയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തതിനാൽ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചിലർക്ക് മഴക്കോട്ട് ഉണ്ടായിരുന്നില്ല എന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസൻ ട്വൻ്റിഫോറിനോട് പറഞ്ഞു.
Story Highlights: police officers returned from forest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement