Advertisement

തിരുവനന്തപുരത്തെ അനധികൃത നികുതി പിരിവില്‍ ഇടപെട്ട് മേയര്‍; ട്വന്റിഫോര്‍ ഇംപാക്ട്

October 9, 2021
Google News 2 minutes Read
tvm corporation tax issue

തിരുവനന്തപുരം കോര്‍പറേഷന്‍ നികുതിയിനത്തില്‍ നിന്നൊഴിവാക്കിയെ വീടിന് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ച സംഭവത്തില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി മേയര്‍. രേഖകളടക്കം പരിശോധിക്കുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനുമാണ് പരാതിക്കാരിയെ വിളിച്ചുവരുത്തിയത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെന്നും പരാതിക്കാരി മുന്‍പ് പറഞ്ഞിരുന്നു. പരാതിക്കാരിയായ സുജാത ഇനി വീടിന് നികുതി അടയ്‌ക്കേണ്ടതില്ലെന്നും മേയര്‍ വ്യക്തമാക്കി. tvm corporation tax issue

ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് മേയറുടെ ഇടപെടല്‍. ശ്രീകാര്യം സോണല്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന സുജാതയുടെ പരാതിയും അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കും. നികുതി അടച്ച പണം തിരികെ നല്‍കണമെന്ന സുജാതയുടെ ആവശ്യവും പരിഗണിക്കും.

തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ സുജാതയും ഭര്‍ത്താവും പാറമടയില്‍ പണി എടുത്ത് ഉണ്ടാക്കിയതാണ് 600 സ്‌ക്വയര്‍ ഫീറ്റില്‍ തെഴെയുള്ള വീട്. നികുതിയിനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട 600 സ്‌ക്വയര്‍ ഫീറ്റ് വീടിനാണ് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ചത്. പിരിച്ചെടുത്ത തുക കോര്‍പ്പറേഷന്‍ രേഖകളില്‍ പോലുമില്ല.

Read Also : നികുതി അടയ്‌ക്കേണ്ടാത്ത വീടുകളിലും നികുതി പിരിവ്; ഉദ്യോഗസ്ഥരുടെ തട്ടിപ്പിനിരയായി നിർധനർ

പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്ന് 4 ലക്ഷം രൂപ കൂടി ലഭിച്ചാണ് 600 സ്‌ക്വയര്‍ ഫീറ്റ് വീട് പണിതത്. കടം വാങ്ങിയും ഉള്ളതൊക്കെയും ചേര്‍ത്തുവച്ച് 600 സ്‌ക്വയര്‍ ഫീറ്റിന് താഴെ നിര്‍മിച്ച വീടിനാണ് ഉദ്യോഗസ്ഥരെത്തി നികുതി പിരിവ് നടത്തിയതെന്നും കൃത്യമായി കരം അടച്ചതിന്റെ രസീത് പക്കലുണ്ടെന്നും സുജാത പറയുന്നു.

Story Highlights: tvm corporation tax issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here