26
Oct 2021
Tuesday
Covid Updates

    നികുതി അടയ്‌ക്കേണ്ടാത്ത വീടുകളിലും നികുതി പിരിവ്; ഉദ്യോഗസ്ഥരുടെ തട്ടിപ്പിനിരയായി നിർധനർ

    tvm corporation officials tax collection

    നികുതി അടയ്‌ക്കേണ്ടാത്ത വീടുകളിൽ നിന്ന് നികുതി പിരിച്ചും തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. നികുതിയിനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട 600 സ്‌ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിലാണ് ഉദ്യോഗസ്ഥരെത്തി നികുതി പിരിവ് നടത്തിയത്. പിരിച്ചെടുത്ത തുക കോർപ്പറേഷൻ രേഖകളിൽ പോലുമില്ല. സോണൽ ഓഫിസിലെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിക്കാർ ആരോപിക്കുന്നു. ( tvm corporation officials tax collection )

    തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ സുജാതയും ഭർത്താവും പാറമടയിൽ പണി എടുത്ത് ഉണ്ടാക്കിയതാണ് 600 സ്‌ക്വയർ ഫീറ്റിൽ തെഴെയുള്ള കുഞ്ഞ് വീട്.

    പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്ന് 4 ലക്ഷം രൂപ കൂടി ലഭിച്ചു. കടം വാങ്ങിയും ഉള്ളതൊക്കെയും ചേർത്തുവച്ച് 600 സ്‌ക്വയർ ഫീറ്റിന് താഴെ നിർമിച്ച വീടിനാണ് ഉദ്യോഗസ്ഥരെത്തി നികുതി പിരിവ് നടത്തിയത്. ശ്രീകാര്യം സോണൽ ഓഫിസിൽ കൃത്യമായി കരം അടച്ചതിന്റെ രസീത് സുജാതയുടെ പക്കലുണ്ട്.

    വീട്ടുനമ്പർ ലഭിക്കുന്നതിനായി ശ്രീകാര്യം സോണൽ ഓഫീസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു എന്നും കടം വാങ്ങിയാണ് പണം നൽകിയതെന്നും സുജാത പറയുന്നു.

    Read Also : തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ

    ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ഇവരെ പോലുള്ള ചില നിസ്സഹായർ കൂടിയാണ് ഉദ്യോഗസ്ഥരുടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

    Story Highlights: tvm corporation officials tax collection

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top