Advertisement

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ

October 5, 2021
Google News 1 minute Read
arya rajendran about tax issue

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ. ജനങ്ങളുടെ നികുതിപ്പണം അല്ല നഷ്ടമായതെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും
നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണൽ ഓഫീസിൽ നിന്നായി 32 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയർ രാജേന്ദ്രൻ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ചില കൗൺസിലർമാർ ജനങ്ങളുടെ പണം നഷ്ടമായെന്ന് വ്യാജപ്രചരണം നടത്തുന്നതായും മേയർ പറഞ്ഞു.

Read Also : തിരുവനന്തപുരം നഗരസഭയിലെ നികുതി പണം തിരിമറി; ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയർ

മേയറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. ചർച്ച പരാജയപ്പെട്ടു എന്നത് ശരിയല്ല എന്നും ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ നഗരസഭ നേരത്തെ നടപ്പാക്കാൻ തീരുമാനിച്ചതാണ് എന്നും മേയർ വ്യക്തമാക്കി.

Story Highlights: arya rajendran about tax issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here