ട്രെയിനിൽ 20കാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ

ട്രെയിനിൽ ഇരുപതുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യുവതി ബലാത്സംഗത്തിനിരയായത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എട്ടംഗ സംഘമാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ട്രെയിനിലെ യാത്രക്കാർ തടഞ്ഞു നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി നാലു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ കൊള്ളകാരായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇരുപതുകാരിയെ നേരിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Story Highlights: woman gang raped in train
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here