ബലാത്സംഗ പരാതിയിൽ കേസെടുത്തില്ല; യുപിയിൽ യുവതി ജീവനൊടുക്കി

ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ വാർത്ത നിഷേധിച്ചു. അതേസമയം, കേസെടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് താത്കാലിമായി പിരിച്ചുവിട്ട് ബലാത്സംഗക്കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. (Woman Suicide Police Rape)
അനിൽ എന്ന് പേരുള്ള ഒരാൾ തൻ്റെ ഭാര്യയെ പലതവണ ബലാത്സംഗം ചെയ്തു എന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ഭാര്യ പൊലീസ് സ്റ്റേഷനിൽ തന്നെ ജീവനൊടുക്കുകയായിരുന്നു എന്നും ഭർത്താവ് കൂട്ടിച്ചേർത്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചിരിക്കുകയാണ്.
Story Highlights: Woman Suicide No Police Action Rape Complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here