Advertisement

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ആരോപണം; ഇ.ഡിക്കെതിരെ സന്ദീപ് നായർ മൊഴി നൽകും

October 10, 2021
Google News 1 minute Read
sandeep nair give statement against ed

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായർ മൊഴി നൽകും. പതിനെട്ടാം തീയതി കേസ് പരിഗണിക്കുന്ന എറണാകുളം ഇക്കണോമിക് ഒഫൻസ് കോടതിയിൽ സന്ദീപ് നേരിട്ട് ഹാജരാകും. സന്ദീപിന്റെ കത്തിൽ കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുക.

മുഖ്യമന്ത്രി, മുൻ സ്പീക്കർ തുടങ്ങിയവർക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി ജയിലിൽ കഴിയവേയാണ് സന്ദീപ് നായർ കത്തെഴുതിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസാണ് ഈ മാസം 18ന് എറണാകുളം ഇക്കണോമിക് ഒഫൻസ് കോടതി പരിഗണിക്കുക. കത്തിലെ ആരോപണങ്ങളിൽ സന്ദീപ് ഉറച്ചു നിൽക്കുമെന്ന് സന്ദീപിന്റ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള സന്ദീപിന്റെ പ്രതികരണവും ഈ നിലയിലായിരുന്നു.

അതേസമയം, കേസ് നിലനിൽക്കില്ലെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തിൽ അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കത്ത് ഉയർന്നു വരുന്നത്. കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് സന്ദീപിന്റെ പരാതിയെന്നും നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നതായും ഇ.ഡി വൃത്തങ്ങൾ ആരോപിക്കുന്നു.

Story Highlights: sandeep nair give statement against ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here