Advertisement

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി പടരുന്നു; ഒരു മാസത്തിനിടെ 85 പേർക്ക് രോഗബാധ

October 10, 2021
2 minutes Read
Assam jails HIV cases

അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു മുൻപ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ അറിയിച്ചു. (Assam jails HIV cases)

സെൻട്രൽ ജയിലിൽ 40പേർക്കും സ്‌പെഷ്യൽ ജയിലിൽ 45പേർക്കുമാണ് രോഗബാധ. ഇവരിൽ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ. എന്നാൽ, രോഗബാധ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് മറ്റ് തടവുകാരിൽ അസുഖം പടർന്നിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.

Story Highlights: Assam jails record HIV cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement