യു പിയിൽ സഹപാഠി പീഡിപ്പിച്ച പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ സഹപാഠിയുടെ പീഡനത്തിന് ഇരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് പതിനഞ്ചുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
ഒക്ടോബർ 8 ന് പെൺകുട്ടിയെ സഹപാഠി പീഡിപ്പിക്കുകയും അശ്ലീല പരാമർശം നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പെൺകുട്ടി സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു. ഇതറിഞ്ഞ പ്രതിയും മറ്റ് 15 പേരും ചേർന്ന് വൈകുന്നേരത്തോടെ പെൺകുട്ടിയുടെ വീട്ടിലെത്തി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
അടുത്ത ദിവസം സ്കൂളിൽ വച്ച്, പ്രതി വീണ്ടും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 15 പേർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!