Advertisement

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

October 10, 2021
Google News 0 minutes Read

ഹൈദരാബാദിൽ നിന്നുള്ള 12 വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ജഗന്നാഥ ക്ഷേത്ര പൂജാരിയെയാണ് പുരി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ക്ഷേത്ര പരിസരത്തുവെച്ചാണ് സംഗ്രാം ഡാഷ് (27) കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പുരിയിലെ വിശാലമായ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ കുറഞ്ഞത് 136 ചെറുതും അനുബന്ധവുമായ ക്ഷേത്രങ്ങളുണ്ട്. രക്ഷിതാക്കള്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ ബമാന ക്ഷേത്രത്തില്‍ കുട്ടി തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പിന്നാലെ നിലവിളിച്ചുകൊണ്ട് കുട്ടി ക്ഷേത്രത്തിൽ നിന്ന് ഓടി.

സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ഇവര്‍ പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here