Advertisement

സൺറൈസേഴ്സിനോട് ഡേവിഡ് വാർണർ വിടപറയുന്നു?; സൂചനയുമായി ഇൻസ്റ്റഗ്രാം പോസ്റ്റ്

October 11, 2021
Google News 3 minutes Read
david warenr instagram sunrisers

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി ഇനി കളിച്ചേക്കില്ലെന്ന സൂചനയുമായി ഓസീസ് താരം ഡേവിഡ് വാർണർ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വാർണർ ഇക്കാര്യം സൂചിപ്പിച്ചത്. സൺറൈസേഴ്സിനൊപ്പമുള്ള ചില പ്രിയപ്പെട്ട സമയങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച താരത്തിന് ടീമംഗങ്ങൾ കമൻ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്. (david warenr instagram sunrisers)

Read Also : ഐപിഎൽ; അവസാന ഓവറിൽ തകർത്തടിച്ച് ധോണി: ഡൽഹിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ ഫൈനലിൽ

2014 മുതൽ സൺറൈസേഴ്സിൻ്റെ താരമായ വാർണർ കഴിഞ്ഞ 6 സീസണിലും ടീമിൻ്റെ ടോപ്പ് സ്കോറർ ആയിരുന്നു. നാല് സീസണുകളിൽ ടീമിനെ നയിച്ച താരം ഒരു തവണ കിരീടവും നേടിക്കൊടുത്തു. ഒരു സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിക്കാനും താരത്തിനു സാധിച്ചു. ഈ സീസണിൽ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നെങ്കിലും ആദ്യ 6 മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിക്കാൻ കഴിഞ്ഞതോടെ താരത്തെ മാറ്റി കെയിൻ വില്ല്യംസണെ ക്യാപ്റ്റനാക്കുകയായിരുന്നു. ഇതോടെ ടീമിൽ നിന്നും വാർണർ പുറത്തായി. രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വാർണർ കളിച്ചെങ്കിലും മോശം ഫോം തുടർന്നതോടെ വീണ്ടും പുറത്ത്. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമേ വാർണറിന് നേടാനായുള്ളൂ.

അതേസമയം, ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിൽ പ്രവേശിച്ചു. ഐപിഎൽ പതിനാലാം സീസണിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. 173 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തിൽ രണ്ട് പന്ത് ബാക്കിനിൽക്കേ നേടി. അവസാന ഓവറിൽ എം എസ് ധോണിയുടെ തകർപ്പൻ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. ഋതുരാജ് ഗെയ്ക്‌വാദ് (70), റോബിൻ ഉത്തപ്പ (63) എന്നിവർ ചെന്നൈക്കായി തിളങ്ങി.

ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 172 റൺസെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ചുറിയിലും ഷിമ്രോൻ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡൽഹിയുടെ നേട്ടം. തോറ്റെങ്കിലും ഡൽഹിക്ക് ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി നേരിടും.

Story Highlights: david warenr instagram post sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here