Advertisement

ആര്യൻ ഖാന്റെ അറസ്റ്റ്; കേന്ദ്ര ഏജൻസികൾക്കെതിരെ മെഹ്ബൂബ മുഫ്തി

October 11, 2021
Google News 7 minutes Read
Mehbooba Mufti on aryan khan arrest

ആര്യൻ ഖാന്റെ അറസ്റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ആര്യന്റെ അറസ്റ്റിനു കാരണം പേരിൽ ഖാൻ ഉള്ളതുകൊണ്ടാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണെന്നും മെഹ്ബൂബ ആരോപിച്ചു.

ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്രയുടെ അറസ്റ്റും ലഹരിക്കേസിൽ ആര്യന്റെ അറസ്റ്റും താരതമ്യം ചെയ്ത് ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. നാല് കർഷകരെ കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ മകനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികളെല്ലാം 23കാരനു പിന്നാലെയാണെന്ന് മെഹ്ബൂബ പറഞ്ഞു. അതിന് കാരണം അവന്റെ പേരിൽ ഖാൻ ഉള്ളതുകൊണ്ടാണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ബിജെപി വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി മുസ്ലീം ജനതയെ ലക്ഷ്യംവയ്ക്കുകയാണെന്നും മെഹ്ബൂബ പറഞ്ഞു.

Story Highlights: Mehbooba Mufti on aryan khan arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here