ഫ്‌ളിപ്കാർട്ടിൽ ഓർഡർ ചെയ്തത് ഐഫോൺ 12; ലഭിച്ചത് നിർമ സോപ്പ്

ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിനിടെ ആപ്പിൾ ഐ ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് സോപ്പ്.
Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…
സിമ്രൻ പാൽ സിംഗ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. ഐഫോൺ 12ന് പകരം സിമ്രന് ലഭിച്ചത് നിർമ സോപ്പാണ്. സെയിലിന്റെ ഭാഗമായി ലഭിച്ച ഡിസ്‌കൗണ്ടുകൾെക്കെല്ലാം ശേഷം 51,999 രൂപയ്ക്കാണ് സിമ്രൻപാൽ ഫോൺ വാങ്ങിയത്.
ഫ്‌ളിപ്കാർട്ട് പാഴ്‌സലിന്റെ അൺബോക്‌സിംഗ് വിഡിയോയും സിമ്രൻ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. സംഭവം ഫ്‌ളിപ്കാർട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അവർ സിമ്രൻപാലിന് റീഫണ്ട് നൽകുകയും ചെയ്തു.
ഇതിന് മുൻപും ഫ്‌ളിപ്കാർട്ടിന്റെ ഭാഗത്ത് നിന്ന് സമാന രീതിയിൽ വീഴ്ച സംഭവിച്ചിരുന്നു. സൈറ്റിൽ നിന്ന് റിമോട്ട് കണ്ട്രോൾ കാർ വാങ്ങിയ ഉപഭോക്താവിന് ലഭിച്ചത് പാർലെ ജി ബിസ്‌കറ്റായിരുന്നു. ഡൽഹിയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
Story Highlights : flipkart sends soap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here