Advertisement

ഇൻകൽ ഐഎഎസുകാരുടെ ലാവണമെന്ന് കടകംപള്ളി സുരേന്ദ്രൻ; ആക്ഷേപം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്

October 12, 2021
1 minute Read

നിയമസഭയിൽ ഇൻകലിനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഇൻകൽ ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തോന്നുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ഉൾപ്പെടെ കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

വിരമിച്ച ഐഎഎസുകാരുടെ ലാവണമാണ് ഇൻകലെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അവർക്ക് ശമ്പളം കിട്ടാനുള്ള പ്രവർത്തനങ്ങളേ ചെയ്യൂ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിർമാണ ചുമതലയിൽ നിന്ന് ഇൻകലിനെ മാറ്റണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇൻകലിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി. രാജീവ് മറുപടി നൽകി. ഇൻകൽ ഐഎഎസുകാരുടെ താവളമെന്ന ആക്ഷേപം ശരിയല്ലെന്നും മറ്റ് കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാലായിരത്തോളം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് ഇൻകൽ. ഇൻകലിന്റെ പ്രവർത്തനങ്ങളുടെ മെല്ലപ്പോക്ക് മുൻപും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Story Highlights: kadakampally rajeev fight over inkel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top